Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയാത്തത് ത്രിപുരയിൽ തിരിച്ചടിയായി: പിബി വിലയിരുത്തൽ

Prakash Karat, Sitaram Yechuri

ന്യൂഡൽഹി∙ ജനങ്ങളുടെ വര്‍ധിക്കുന്ന പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയാത്തതാണു ത്രിപുരയിലെ തിരിച്ചടിക്കു കാരണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തൽ. ഇടത് അനലുകൂലമായിരുന്ന വോട്ടുകളെല്ലാം ഇത്തവണ ബിജെപിക്കു ലഭിച്ചെന്നും പിബി വിലയിരുത്തി. 

പൂട്ടിയ ബാറുകൾ തുറക്കാനുള്ള തീരുമാനത്തെക്കുറിച്ചു കേരള നേതൃത്വത്തിൽ നിന്നു വിശദാംശങ്ങൾ തേടുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി യോഗശേഷം മാധ്യമങ്ങളോടു പറഞ്ഞു. മദ്യ ഉപഭോഗം കുറയ്ക്കുമെന്നാണ് എൽഡിഎഫ് നിലപാട്.

അധികാരത്തിൽ വന്നാൽ ഇതിനായുള്ള നടപടികൾ സ്വീകരിക്കുമെന്നാണു നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞത്. പുതിയ എന്തെങ്കിലും തീരുമാനം സംസ്ഥാന സർക്കാർ എടുത്തിട്ടുണ്ടോയെന്ന് അറിയില്ലെന്നും യച്ചൂരി ഡൽഹിയിൽ പറഞ്ഞു.