Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേളാങ്കണ്ണിയിൽ വാഹനാപകടം; മൂന്ന് മലയാളി തീർഥാടകർ മരിച്ചു

Crime Scene

പാലക്കാട് ∙ വേളാങ്കണ്ണിയിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ചു മൂന്നു പേർ മരിച്ചു. ചിറ്റൂർ മീനാക്ഷിപുരം സർക്കാർപതി സ്വദേശികളായ കൃഷ്ണവേണി (50), ദിലീപ് (35), ആറുച്ചാമി (51) എന്നിവരാണു മരിച്ചത്. ഇന്നു പുലർച്ചെ 12.30 നാണ് അപകടം.

വേളാങ്കണി തീർഥാടനം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുകയായിരുന്നു ഇവർ. എതിരെ വന്ന ലോറി ഇടിച്ചാണ് അപകടമെന്നാണ് ബന്ധുക്കൾക്കു ലഭിച്ച പ്രാഥമിക വിവരം. കാറിൽ ഒപ്പമുണ്ടായിരുന്ന കൃഷ്ണവേണിയുടെ ഭർത്താവ് ഭഗവതീശ്വരൻ (54), ധരണി (എട്ട്) എന്നിവർക്കു പരുക്കേറ്റു.