Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ ടിൻ‌ ഷീറ്റ് ഇളകിയ ശബ്ദം കേട്ട് പരിഭ്രമിച്ചോടിയ ആനയെ തളച്ചു

Elephant-Sabarimala ശബരിമലയിൽ പരിഭ്രമിച്ചോടിയ ആനയെ തളച്ചപ്പോൾ. ചിത്രം: നിഖിൽ രാജ്∙ മനോരമ

ശബരിമല ∙ ഉത്സവത്തിനെത്തിച്ച ആന പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മലകയറുന്നതിനിടെ പന്നി ടിൻ‌ ഷീറ്റ് കുത്തിയിളക്കിയ ശബ്ദം കേട്ട് പരിഭ്രമിച്ച് ഓടി. ഒരാൾക്ക് പരുക്ക്. സ്വാമി അയ്യപ്പൻ റോഡിൽ ഇന്നലെ മൂന്നിന് ചരൽമേട്ടിലാണ് സംഭവം. മലകയറി ചരൽമേ‌ട്ടിലെത്തിയപ്പോൾ കച്ചവടക്കാർ നൽകിയ പഴവും തണ്ണിമത്തനും കഴിക്കുകയായിരുന്നു. ഈ സമയം കാട്ടുപന്നി ചുക്കുവെള്ള പുരയുടെ ടിൻഷീറ്റ് കുത്തിയിളക്കി. ശബ്ദം കേട്ട് ആന അലറി വട്ടം കറങ്ങി.

ഇതുകണ്ട് താഴേക്ക് ഓടിയ ചുക്കുവെള്ളക്കാരൻ മധുര സ്വദേശി പാൽപാണ്ടി (27)ക്ക് വീണു പരുക്കേറ്റു. ഈ സമയം ആന മുകളിലേക്ക് ഓടി. റോഡിലൂടെ ഓടിയ ആനയ്ക്ക് പിന്നാലെ പാപ്പാന്മാരും ഓടി വാലിലും ചങ്ങലയിലും തൂങ്ങി. മരക്കൂട്ടത്ത് എത്തിയപ്പോൾ ആന പാപ്പാന്മാരെ അനുസരിച്ചു. പിന്നെ കാലുകൾ ബന്ധിച്ച് ഒരു മണിക്കൂറിനു ശേഷമാണ് സന്നിധാനത്തേക്ക് കൊണ്ടുപോയത്.