Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീഴാറ്റൂര്‍ വയൽക്കിളി സമരത്തിന് മാവോയിസ്റ്റ് പിന്തുണ: പി.ജയരാജൻ

P Jayarajan സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്‍.

കണ്ണൂർ∙ കീഴാറ്റൂര്‍ സമരത്തിനു മാവോയിസ്റ്റ് പിന്തുണയുണ്ടെന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. സമരനേതാവ് നോബിളിനു  മാവോയിസ്റ്റ് ചരിത്രമുണ്ട്. പദ്ധതിപ്രദേശത്തു ഭൂമിയില്ലാത്തയാളാണു നോബിള്‍. ഭൂവുടമകളില്‍ ഭൂരിഭാഗവും സമരത്തിന് എതിരാണെന്നും പി.ജയരാജൻ മനോരമ ന്യൂസ് 'കൗണ്ടര്‍ പോയന്‍റില്‍' പ്രതികരിച്ചു

നേരത്തെ, കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ പൂര്‍ണമായും തള്ളി സര്‍ക്കാര്‍ നിയമസഭയില്‍ നിലാപാടെടുത്തിരുന്നു. ദേശീയപാത വികസനം പാടില്ലെന്നു ശഠിക്കുന്നവര്‍ നാട്ടിലുണ്ടെന്നു സമരക്കാരെ ഉന്നമിട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 56 പേര്‍ ഭൂമി വിട്ടുനല്‍കി. നാലു പേര്‍ മാത്രമാണു നല്‍കാത്തത്. നന്ദിഗ്രാമും സിംഗൂരുമായി താരതമ്യപ്പെടുന്നതില്‍ കാര്യമില്ല. അനാവശ്യ എതിര്‍പ്പുകള്‍ക്കു പാര്‍ട്ടി വഴങ്ങില്ല. പ്രതിപക്ഷം ഒപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.