Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പീഡന പരാതി: മുഖ്യമന്ത്രിയുടെ ചാനൽ പരിപാടിയുടെ മുൻ നിർമാതാവ് സിഡിറ്റിൽ നിന്ന് പുറത്ത്

cdit-logo

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ചാനൽ സംവാദപരിപാടിയായ 'നാം മുന്നോട്ടി'ന്റെ മുൻ നിർമ്മാതാവിനെ സിഡിറ്റിൽ നിന്ന് പുറത്താക്കി. പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സിഡിറ്റിലെ പെൺകുട്ടിയുടെ പരാതിയിലാണ് നടപടി. രണ്ടുപേരും സിഡിറ്റിലെ കരാർ ജീവനക്കാരാണ്.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിഡിറ്റിലെ വനിതാപരാതിപരിഹാരസെൽ അധികൃതർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടർ യുവാവിനെ പിരിച്ചുവിട്ടത്. അതേസമയം, പരാതിയിൽ പൊലീസ് ഇതുവരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല.