Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എക്സൈസ് വകുപ്പിൽ ഇനി കേസുകള്‍ റജിസ്റ്റര്‍ ചെയ്യാം, ഓണ്‍ലൈനായി

excise-complaints സോഫ്റ്റ്‍വെയറിന്റെ ഉദ്ഘാടനം എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് നിര്‍വഹിക്കുന്നു.

തിരുവനന്തപുരം∙ എക്സൈസ് വകുപ്പിൽ കേസുകൾ ഓൺലൈനായി റജിസ്റ്റർ ചെയ്യാനുള്ള സംവിധാനം നിലവില്‍വന്നു. നാഷനൽ ഇൻഫോമാറ്റിക്സ് സെന്ററാണു സോഫ്റ്റ‍്‌വെയർ നിര്‍മിച്ചത്. എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് ഉദ്ഘാടനം നിര്‍വഹിച്ചു.

എക്സൈസ് വകുപ്പിൽ റജിസ്റ്റർ ചെയ്യുന്ന കേസുകളുടെയും കുറ്റവാളികളുടെയും വിവരങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്നതിന് ആരംഭിച്ച ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ സുഗമവും ഫലപ്രദവുമായ പ്രവർത്തനത്തിനു സോഫ്റ്റ്‍വെയർ സഹായിക്കും. ഓരോ ദിവസവും റജിസ്റ്റർ ചെയ്യുന്ന കേസുകളുടെ വിവരങ്ങൾ എല്ലാ ഉദ്യോഗസ്ഥർക്കും അപ്പപ്പോൾ തന്നെ ലഭ്യമാകും.

കേസുകളുടെ തുടരന്വേഷണം സംബന്ധിച്ചുള്ള നിർദേശങ്ങൾ ഉദ്യോഗസ്ഥര്‍ക്കു പുതിയ സംവിധാനത്തിലൂടെ നല്‍കാനും സാധിക്കും. ആദ്യഘട്ടത്തിൽ കേസ് റജിസ്ട്രേഷൻ പൂർണമായും ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ചാര്‍ജ്ഷീറ്റിന്റെ മുഴുവൻ പ്രക്രിയകളും ഓണ്‍ലൈന്‍ ആകും. 

സോഫ്റ്റ്‍വെയറിന്റെ പ്രവര്‍ത്തനം പൂര്‍ണമാകുന്നതോടെ കേസുകളുടെ റജിസ്ട്രേഷൻ, തുടരന്വേഷണ പുരോഗതി എന്നിവയില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്നാണു വിലയിരുത്തല്‍. പ്രതികളുടെ ഫോട്ടോയും വിരലടയാളവും സൂക്ഷിക്കാന്‍ കഴിയുന്നതോടെ പ്രധാന കേസുകളിലെ വിവരം സംസ്ഥാനത്തെ മറ്റു ഓഫിസുകൾക്കു കൈമാറാനും കഴിയും.

related stories