Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

Indian Army Representative Image

ശ്രീനഗർ∙ കശ്മീരിലെ കുപ്‍വാരയിൽ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. മണിക്കൂറുകൾ നീണ്ട പോരാട്ടത്തിൽ മൂന്നു സൈനികരും രണ്ടു പൊലീസുകാരും വീരമൃത്യു വരിച്ചു. 32 മണിക്കൂറായി മേഖലയിൽ വെടിവയ്പ് തുടരുകയാണ്. ചൊവ്വാഴ്ച നടന്ന വെടിവയ്പിലാണു ഭീകരർ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനു പരുക്കേറ്റു. ഇദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്നാണു വിവരം.

ആലംപോര മേഖലയിൽ‌ സൈന്യത്തിനു നേരെ ആയുധധാരികൾ വെടിവച്ചതിനെ തുടർന്നാണ് മേഖലയിൽ സൈനിക നടപടി ആരംഭിച്ചത്.