Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിനു വോട്ട്: സിപിഎമ്മിന്റെ ആശയപാപ്പരത്തമെന്ന് ബിജെപി

M.T. Ramesh

ചെങ്ങന്നൂർ∙ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിനു വോട്ടുചെയ്യുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന സിപിഎമ്മിന്‍റെ ആശയ പാപ്പരത്തമാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. കോടിയേരിയുടെ ഈ സിദ്ധാന്തം ആദ്യം പ്രാവർത്തികമാക്കുന്നതു ചെങ്ങന്നൂരായിരിക്കുമോയെന്ന് സിപിഎം വ്യക്തമാക്കണം. കോൺഗ്രസിനെ വിജയിപ്പിക്കലാണു നയമെങ്കിൽ ചെങ്ങന്നൂരിലെ സ്ഥാനാർത്ഥിയെ സിപിഎം പിൻവലിക്കണം. രാജ്യത്ത് ആകെ 20 ലോക്സഭാ സീറ്റുകളിൽ മാത്രം വോട്ടുകളുള്ള സിപിഎമ്മിനു ബിജെപിയെ എതിർക്കാൻ സാധിക്കില്ല. അതിനാൽ സിപിഎം പിരിച്ചുവിട്ടു കോൺഗ്രസിൽ ലയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.