Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വത്തയ്ക്ക വിവാദം: അധ്യാപകന്റെ പ്രസംഗത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സർക്കാർ

AK Balan മന്ത്രി എ.കെ. ബാലന്‍

തിരുവനന്തപുരം∙ ഫാറൂഖ് കോളജ് അധ്യാപകന്റെ വിവാദ പ്രസംഗത്തെക്കുറിച്ചു വകുപ്പുതലത്തില്‍ അന്വേഷിക്കുമെന്നു സര്‍ക്കാര്‍. ഇതിനായി കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കുമെന്ന് മന്ത്രി എ.കെ. ബാലന്‍ നിയമസഭയെ അറിയിച്ചു. കെ.എം. ഷാജിയുടെ ഉപക്ഷേപത്തിനു നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മന്ത്രിമാരടക്കം വിവാദ പ്രസ്താവനകള്‍ നടത്തുമ്പോള്‍ പ്രസംഗത്തിന്റെ പേരില്‍ ഒരാള്‍ക്കെതിരെ നടപടി എടുക്കുന്നത് എങ്ങനെയാണെന്ന് ചോദിച്ചായിരുന്നു കെ.എം. ഷാജി എംഎൽഎയുടെ ഉപക്ഷേപം.

പെണ്‍കുട്ടികളെയും അവരുടെ വസ്ത്രധാരണരീതിയെയും അപമാനിച്ച കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളജിലെ അധ്യാപകനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു‍. കോളജിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ ചിട്ടകളെയും രീതികളെയും കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി നേരിടുന്ന പ്രസംഗം പുറത്തായതോടെയാണു പ്രതിഷേധം രൂക്ഷമായത്.