Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ പമ്പുകൾ ഇന്ന് ഉച്ചവരെ അടച്ചിടും; കണ്ണൂർ, മലപ്പുറം ജില്ലകളിൽ സമരമില്ല

Petrol pump

കോട്ടയം ∙ സംസ്ഥാനത്തെ ഒരു വിഭാഗം പെട്രോൾ പമ്പുടമകൾ നടത്തുന്ന സമരം ആരംഭിച്ചു. രാവിലെ ആറു മുതൽ തുടങ്ങിയ സമരം ഉച്ചയ്ക്ക് ഒന്നു വരെ നീണ്ടുനിൽക്കും.

ജീവനക്കാർക്കും ഉടമകൾക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ഫെ‍ഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷനാണു സമരം നടത്തുന്നത്. എന്നാൽ കണ്ണൂർ, മലപ്പുറം ജില്ലകളിൽ സമരമില്ലെന്ന് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ അറിയിച്ചു. കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ സമരത്തിൽ പങ്കെടുക്കുന്നില്ല.