Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫണ്ടില്‍ സംശയം, മുഖ്യമന്ത്രിക്കു ‘പാര്‍ട്ടി തിരക്ക്’: ഓഖിയില്‍ സര്‍ക്കാരിനെതിരെ സഭ

Soosapakiam

തിരുവനന്തുപരം∙ ഓഖി ദുരന്തത്തിനിരായവരെ സഹായിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്നു ലത്തീന്‍ സഭ. വാഗ്ദാനങ്ങള്‍ പാലിച്ചില്ല. പണം ചെലവഴിച്ചതിലും സംശയമുണ്ടെന്നും സോഷ്യല്‍ ഓഡിറ്റ് വേണമന്നും തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. എം.സൂസപാക്യം ആവശ്യപ്പെട്ടു.

ധനസഹായം 40 പേര്‍ക്കു മാത്രമാണു കിട്ടിയത്. വിദ്യാഭ്യാസം, ജോലി, ചികില്‍സാസഹായം തുടങ്ങിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. മുഖ്യമന്ത്രി അടക്കമുളളവരെ പലവട്ടം ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ ചെയ്യാമെന്നാണു പറയുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് അടക്കമുളള തിരക്കുകളാണു പറയുന്നതെന്നും ഡോ. എം.സൂസപാക്യം തിരുവനന്തപുരത്ത് പറഞ്ഞു.

സംസ്ഥാനത്തെ മദ്യനയത്തിനെതിരെയും ലത്തീന്‍ സഭ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. മദ്യനയത്തിനു പിന്നില്‍ പാര്‍ട്ടിഫണ്ടും നിക്ഷിപ്ത താല്‍പര്യങ്ങളുമാണുള്ളതെന്ന് ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം വിമര്‍ശിച്ചു. മദ്യലഭ്യത കുറയ്ക്കാനുള്ള തീരുമാനമാണു വേണ്ടിയിരുന്നത്. മദ്യവുമായി ബന്ധപ്പെട്ട വിധി കോടതിയുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നുവെന്നും അദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

രാജ്യത്തിന്റെ നിയമങ്ങൾ അനുസരിച്ചു തന്നെയാണു കത്തോലിക്കാസഭ മുന്നോട്ടുപോകുന്നതെന്ന് ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. സഭാ നിയമവുമായി സംഘർഷമില്ല, തെറ്റായ വാദങ്ങളിലുടെ സഭക്കെതിരെ കോടതി വിധി സമ്പാദിക്കുന്നവരെക്കുറിച്ചാകും കർദിനാൾ പരാമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.