Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജ്ഞാതനല്ല; റെയിൽ ട്രാക്കിൽ രണ്ടുവയസ്സുകാരന് രക്ഷകനായത് ഒരു പൊലീസ് ഓഫിസര്‍

ajnatha-yathrakkaran-news-snap

കളമശേരി∙ നന്മനിറഞ്ഞ ആ അജ്ഞാതനായ ആ ട്രെയിൻ യാത്രക്കാരൻ ഒരു പൊലീസ് ഓഫിസര്‍. റെയിൽവേ ട്രാക്കിലൂടെ ഇറങ്ങിനടന്ന രണ്ടുവയസ്സുകാരനെ കളമശ്ശേരി പൊലീസ് രക്ഷപ്പെടുത്തിയ വാര്‍ത്ത അറിഞ്ഞപ്പോൾ ഏവരുടെയും അന്വേഷണം ദൈവദൂതനെ പോലെ കൃത്യസമയത്ത്  കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്ത് വിവരം നൽകാൻ സന്മനസ് കാണിച്ച ആ അജ്ഞാതന്‍ ആരാണെന്നായിരുന്നു. സംഭവങ്ങളെല്ലാം കഴിഞ്ഞ് കളമശ്ശേരി പൊലീസ് തിരിച്ചു വിളിച്ചപ്പോഴാണ് ആളെ മനസ്സിലായത്. ആൾ ഒരു പൊലീസുകാരൻ തന്നെ – കെഎപി ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസര്‍ അനീഷ് മോന്‍ ആണ് സമയോചിതമായ ഇടപെടൽ നടത്തിയത്. അനീഷ്മോൻ വിളിച്ചറിയിച്ചതിനെത്തുടർന്ന് പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടത് ഒരു കുരുന്നു ജീവനാണ്.

വിശദമായ വാർത്തയ്ക്ക് ക്ലിക്ക് ചെയ്യാം