Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയപാത വികസന സർവേയുടെ രണ്ടാം ഘട്ടം തുടരുന്നു; ഇന്നു വെളിയങ്കോട്

nh-widening പൊന്നാനി താലൂക്കിലെ വെളിയങ്കോട് വില്ലേജിൽ നടക്കുന്ന സർവേ നടപടികൾ.

വെളിയങ്കോട്∙ മലപ്പുറം ജില്ലയിലെ ദേശീയപാത വികസന സർവേയുടെ രണ്ടാം ഘട്ടം ഇന്നും തുടരുന്നു. പൊന്നാനി താലൂക്കിലെ വെളിയങ്കോട് വില്ലേജിലാണു സർവേ നടപടികൾ നടക്കുന്നത്. വെളിയങ്കോട് മുതൽ തവളക്കുളം പഴയ കടവു വരെയാണു സർവേ പുരോഗമിക്കുന്നത്. നാലു ടീമുകളാണു സർവേ നടത്തുന്നത്. അതേസമയം, ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധം ഉണ്ടാകുമെന്ന് യുഡിഎഫും യൂത്ത് കോൺഗ്രസും അറിയിച്ചിട്ടുണ്ട്.

NH widening protest ദേശീയപാത സർവേക്കെതിരെ വെളിയങ്കോട് അങ്ങാടിയിൽ നാട്ടുകാരും ഭൂവുടമകളും പ്രതിഷേധ പ്രകടനം നടത്തുന്നു. ചിത്രം: ഷാജി എരമംഗലം
NH widening issue വെളിയങ്കോട് ദേശീയപാത സർവേ നടപടികൾ പുരോഗമിക്കുന്നു.
NH widening ദേശീയപാത വികസനത്തിനായി പൊന്നാനി പൊലീസ് സ്റ്റേഷനു സമീപത്തെ വീടിനു മുകളിൽ സർവേ നടപടികൾ പുരോഗമിക്കുന്നു. ചിത്രം: ജിബീഷ് പൊന്നാനി.