Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രൊഫസർ ടി.എം.രാജഗോപാൽ അന്തരിച്ചു

TM-Rajagopal ടി.എം.രാജഗോപാൽ

കണ്ണൂർ∙ പ്രൊഫസർ ടി.എം.രാജഗോപാൽ അന്തരിച്ചു. ഇന്നു പുലർച്ചെ 3:30 നായിരുന്നു അന്ത്യം. മൃതദേഹം തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ. എകെജിസിടി മുൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു.

മുഖ്യമന്ത്രി അനുശോചിച്ചു

വിദ്യാഭ്യാസ വിചക്ഷണൻ പ്രൊഫസർ ടി.എം.രാജഗോപാലന്റെ നിര്യാണത്തിൽ അനുശോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ നിരവധി സർക്കാർ കോളേജുകളിൽ അധ്യാപകവൃത്തി  നടത്തിയ അദ്ദേഹം വിപുലമായ ശിഷ്യസമ്പത്തിനുടമയാണ്. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജ് പ്രിൻസിപ്പൽ ആയി വിരമിച്ച രാജഗോപാലൻ പിന്നീട് സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ സജീവ സാന്നിധ്യമായി. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളോടൊപ്പം ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.