Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈത്തിരിയിൽ ഹോട്ടലിനു തീപിടിച്ചു; അണയ്ക്കാൻ ശ്രമം തുടരുന്നു

Fire-Vythiri വൈത്തിരി ലക്കിടിയിൽ ഹോട്ടലിനു തീപിടിച്ചപ്പോൾ.

കൽപറ്റ∙ കോഴിക്കോട്-ബെംഗളൂരു ദേശീയ പാതയിൽ വൈത്തിരി ലക്കിടിയിൽ ഹോട്ടലിന് തീപിടിച്ചു. ടാസ ഹോട്ടലിനാണു തീപിടിച്ചത്. ഹോട്ടലിന് അകത്തുള്ളവരെയെല്ലാം പെട്ടെന്നു തന്നെ പുറത്തെത്തിച്ചു. ഫയർ ഫോഴ്സ് തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. സംഭവത്തെത്തുടർന്ന് മേഖലയിൽ ഗതാഗതത്തിനു തടസ്സം നേരിട്ടിട്ടുണ്ട്. തീപിടിത്തത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല.