Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓടുന്ന വാഹനത്തിൽ ഒൻപതു വയസുകാരിയെ പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

arrest

ഓടുന്ന വാഹനത്തിൽ ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറുപതുകാരനെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നാലാഞ്ചിറ ബിഎസ്എൻഎൽ സ്റ്റാഫ് ക്വാർട്ടേഴ്സ് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയും റിട്ട. ബിഎസ്എൻഎൽ ജീവനക്കാരനുമായ എസ്. രാജൻ ആണ് പമ്പ പൊലീസിന്റെ പിടിയിലായത്. ജനുവരി 17ന് പമ്പയ്ക്കും വടശേരിക്കും മധ്യേയുള്ള യാത്രയ്ക്കിടെയാണ് സംഭവം. തിരുവനന്തപുരത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വൈകിട്ട് അഞ്ചിന് പത്തനംതിട്ട പോക്സോ കോടതിയിൽ ഹാജരാക്കും. 

related stories