Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിഗയുടെ മരണം: അന്വേഷണം വെല്ലുവിളി; സത്യം പുറത്തു കൊണ്ടു വരുമെന്ന് ഡിജിപി

loknath-behera ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം∙ വിദേശവനിത ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിലെ അന്വേഷണം വെല്ലുവിളിയെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. മുൻവിധിയോടുകൂടി പ്രതികരിക്കാനില്ല. അന്വേഷണം അഭിമാനപ്രശ്നം കൂടിയാണ്. ഏറ്റവും മികച്ച ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്രീയമായ അന്വേഷണം നടത്തും. ഒരുദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാനാവില്ല. എത്രസമയമെടുത്താലും സത്യം പുറത്തുകൊണ്ടുവരുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

അന്വേഷണത്തിന്റെ വസ്തുതകള്‍ പരസ്യപ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാവിധ പരിശോധനകളും നടത്തും. വിദഗ്ധ സംഘത്തിന്റെ അഭിപ്രായം തേടിമാത്രമേ അന്തിമ നിഗമനത്തിലെത്തൂ. ഐജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.