Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഠ്‌വ പെൺകുട്ടിയുടെ ചിത്രം വരച്ചതിന് ആക്രമണം: വനിത കമ്മിഷൻ കേസെടുത്തു

പാലക്കാട് ∙ കഠ്‌വയിൽ ക്രൂരമായ പീഡനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട വിഷയത്തിൽ ചിത്രം വരച്ചു പ്രതിഷേധിച്ച ദുർഗാ മാലതിയുടെ പട്ടാമ്പി മുതുതലയിലെ വീട് ഒരു സംഘം ആക്രമിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ കേസസെടുത്തു. സംഭവം അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിയോടു നിർദേശിച്ചതായി കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അറിയിച്ചു.