Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐക്കു വിടണം: രമേശ് ചെന്നിത്തല

Ramesh Chennithala

കൊച്ചി∙ വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്കു വിടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരത്തിനു മറൈൻ ഡ്രൈവിൽ തുടക്കം. യുഡിഎഫ് ആഭിമുഖ്യത്തിലുള്ള സമരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. കേസ് സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു.

∙ നീതി ലഭിക്കും വരെ സമരം

നീതി ലഭിക്കും വരെ യുഡിഎഫ് പ്രക്ഷോഭം മുന്നോട്ടുകൊണ്ടു പോകുമെന്നു രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് പ്രതിഭാഗത്തു നിലൽക്കുന്ന കേസുകളിൽ സ്വതന്ത്ര ഏജൻസി അന്വേഷണിക്കണമെന്ന ആവശ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചൻ ഉൾപ്പെടെ കോൺഗ്രസിലെയും ഘടകകക്ഷികളിലെയും പ്രമുഖ നേതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഉപവാസം.

∙ ഉപവാസം വിവാഹ വാർഷിക ദിനത്തിൽ

വിവാഹ വാർഷിക ദിനത്തിലാണു രമേശ് ചെന്നിത്തലയുടെ ഉപവാസം. അദ്ദേഹത്തിന്റെയും ഭാര്യ അനിതയുടെയും 32 -ാം വിവാഹവാർഷിക ദിനമാണ് ഇന്ന്. നാളെ രാവിലെ ഒൻപതിന് ഉപവാസം അവസാനിപ്പിക്കും.  

related stories