Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുപ്പള്ളിയിൽ കടയിലേക്ക് പാഴ്സൽ വാൻ ഇടിച്ചു കയറി; ചുമട്ടുതൊഴിലാളി മരിച്ചു - ചിത്രങ്ങൾ

Puthuppally Accident പുതുപ്പള്ളിക്കവലക്കു സമീപം നിയന്ത്രണംവിട്ട പാഴ്സൽവാൻ റോഡിൽനിന്ന് കടയിലേക്ക് ഇടിച്ചുകയറിയപ്പോൾ. കൊല്ലപ്പെട്ട ഷാജി ഇൻസെറ്റിൽ. ചിത്രങ്ങള്‍: റോക്കി ജോർജ്

കോട്ടയം ∙ പുതുപ്പള്ളിയിൽ പാഴ്സൽ വാൻ കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. ചുമട്ടു തൊഴിലാളിയായ പുതുപ്പള്ളി അയ്യങ്കോവിൽ പറമ്പിൽ ഷാജിയാണു മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ട വാൻ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന ഷാജി വാഹനത്തിനിടയിൽപ്പെട്ടുപോയി. പരിസരത്തുണ്ടായിരുന്ന ഒട്ടേറെ വാഹനങ്ങളും അപകടത്തിൽ തകർന്നു.

Puthuppally Accident പുതുപ്പള്ളിക്കവലക്കു സമീപം നിയന്ത്രണംവിട്ട പാഴ്സൽവാൻ ഇടിച്ചു തകർത്ത വാഹനങ്ങൾ. ചിത്രം: റോക്കി ജോർജ്
Puthuppally Accident പുതുപ്പള്ളിക്കവലക്കു സമീപം നിയന്ത്രണംവിട്ട പാഴ്സൽവാൻ റോഡിൽനിന്ന് കടയിലേക്ക് ഇടിച്ചുകയറിയപ്പോൾ. ചിത്രം: റോക്കി ജോർജ്