Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃശൂരിൽ ഘടകപൂരത്തിനിടെ മദ്ദള കലാകാരന്‍ കുഴഞ്ഞു വീണുമരിച്ചു

Thrissur Pooram Representative Image

തൃശ്ശൂര്‍∙ പൂരത്തിന്റെ ഘടകപൂരത്തിനിടെ മദ്ദള കലാകാരന്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് കോങ്ങാട്  കുണ്ടളശ്ശേരി കൃഷ്ണന്‍കുട്ടി നായര്‍(62) ആണു മരിച്ചത്. കണിമംഗലം ക്ഷേത്രത്തിന്റെ രാത്രിപൂരം എഴുന്നള്ളിപ്പിനിടെ പഞ്ചവാദ്യം അവതരിപ്പിക്കുമ്പോഴായിരുന്നു മരണം.

ബുധനാഴ്ച രാത്രി ഏഴരയ്ക്ക് കുളശ്ശേരി ക്ഷേത്രത്തില്‍ നിന്നു വടക്കുംനാഥ ക്ഷേത്രത്തിലേക്കാണു പഞ്ചവാദ്യസംഘം പുറപ്പെട്ടത്. അതിനിടെ കൃഷ്ണൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: വത്സല. മക്കള്‍: ഹരി (മദ്ദളകലാകാരന്‍), ശ്രീവിദ്യ. മരുമക്കള്‍: രാജി, വിജയന്‍.