Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയന്ത്രണം വിട്ട പിക്കപ്പ് ബുള്ളറ്റിൽ ഇടിച്ച് അധ്യാപകൻ മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ

Moovattupuzha-Accident തൊടുപുഴ-മുവാറ്റുപുഴ റൂട്ടിൽ കണ്ണപ്പുഴ പാലത്തിനു സമീപമുണ്ടായ അപകടം. ഇൻസെറ്റിൽ കൊല്ലപ്പെട്ട അഭിലാഷ്.

മൂവാറ്റുപുഴ∙ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബുള്ളറ്റിൽ ഇടിച്ച് അധ്യാപകൻ മരിച്ചു. വിശ്വജ്യോതി കോളജിലെ അധ്യാപകൻ കാവന തലച്ചിറ അഭിലാഷാണു മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾ ഗുരുതരമായി പരുക്കേറ്റു കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലാണ്.

തൊടുപുഴ-മുവാറ്റുപുഴ റൂട്ടിൽ കണ്ണപ്പുഴ പാലത്തിനു സമീപമാണ് അപകടമുണ്ടായത്.