Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുണാകരന്റെ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി

rahul-gandhi രാഹുൽ ഗാന്ധി

തിരുവനന്തപുരം∙ ജൂലൈ അഞ്ചിനു തൃശൂരിൽ കെപിസിസി സംഘടിപ്പിക്കുന്ന ലീഡർ കെ.കരുണാകരൻ ജന്മശതാബ്ദി ആഘോഷത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കും. ക്ഷണം രാഹുൽ സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ അറിയിച്ചു.

അക്രമരാഷ്ട്രീയത്തിനും വർഗീയ ഫാഷിസത്തിനുമെതിരെ ജനമോചനയാത്ര നടത്തുകയും കെപിസിസി ഫണ്ടിലേക്കു 15 കോടിരൂപ സമാഹരിക്കുകയും ചെയ്ത ഹസനെ രാഹുൽ അഭിനന്ദിച്ചു. എഐസിസി സംഘടിപ്പിച്ച ജൻ ആക്രോശ് റാലിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയപ്പോൾ രാഹുൽ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

കെപിസിസി ഫണ്ടിലേക്കുള്ള വിഹിതം നൽകാത്ത മണ്ഡലം കമ്മിറ്റികൾക്ക് ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ടെന്നും വീഴ്ച വരുത്തുന്ന കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുമെന്നും ഹസൻ അറിയിച്ചു.