Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവാർഡ് വിതരണം പ്രതിസന്ധിയിൽ; രാഷ്ട്രപതി നൽകിയില്ലെങ്കിൽ ബഹിഷ്കരിക്കും

award യേശുദാസ്, ജയരാജ്, ഫഹദ് ഫാസിൽ.

ന്യൂഡൽഹി ∙ ഇന്നത്തെ ദേശീയ ചലച്ചിത്ര അവാർഡ് വിതരണം അവതാളത്തിലാകുന്നു? രാഷ്ട്രപതിയിൽ നിന്നല്ലാതെ അവാർഡ് സ്വീകരിക്കില്ലെന്ന നിലപാടിൽ‍ ഉറച്ചുനിൽക്കുകയാണ് ഭൂരിപക്ഷം അവാർഡ് ജേതാക്കളും. ജൂറി ചെയർമാൻ ശേഖർ കപൂർ മധ്യസ്ഥ ശ്രമം തുടരുകയാണ്.

ഗായകൻ യേശുദാസ്, സംവിധായകൻ‍ ജയരാജ്, സംവിധായകൻ സന്ദീപ് പാമ്പള്ളി, നിർമാതാവ് ഷിബുലാൽ തുടങ്ങി 11 പേർക്കു മാത്രമേ രാഷ്ട്രപതി അവാർഡ് സമ്മാനിക്കുകയുള്ളുവെന്നും ബാക്കിയുള്ളവർ മന്ത്രി സ്മൃതി ഇറാനിയിൽനിന്ന് അവാർഡ് സ്വീകരിക്കണമെന്നുമാണ് ഇന്നലെ വ്യക്തമാക്കപ്പെട്ടത്. അതിനെതിരെ ഇന്നലെത്തന്നെ പ്രതിഷേധമുയർന്നു.

അവാർഡ് ജേതാക്കൾ താമസസ്ഥലമായ അശോക ഹോട്ടലിൽ ഇന്നു രാവിലെ കൂടിയാലോചന നടത്തി. ഫിലിം ഫെസ്റ്റിവൽസ് ഡയറക്ടറേറ്റിന്റെ അഡീഷനൽ ഡയറക്ടർ ജനറൽ ചൈതന്യ പ്രസാദിനു നൽകാൻ ഇവർ കത്തു തയ്യാറാക്കി. കത്തിൽ യേശുദാസും ജയരാജും ഒപ്പുവച്ചു.

കത്തിന്റെ പകർപ്പ്

ഇന്ന് ഉച്ചതിരിഞ്ഞു നാലിന് മന്ത്രിയുടെ പട്ടികയിലുള്ളവർക്ക് അവാർഡ് നൽകുമെന്നും 11 പേർക്ക് 5.30നു രാഷ്ട്രപതി അവാർഡ് നൽകുമെന്നുമാണ് വ്യക്തമാക്കപ്പെട്ടത്. മന്ത്രിയിൽനിന്ന് അവാർഡ് സ്വീകരിക്കുന്നവരെയും ഉൾപ്പെടുത്തി രാഷ്ട്രപതിയുമായി ഗ്രൂപ്പ് ഫോട്ടോയ്ക്ക് അവസരം നൽകുമെന്ന വാഗ്ദാനവുമുണ്ട്.ഫോട്ടോയ്ക്കുള്ള സമയംകൊണ്ട് എല്ലാവർക്കും രാഷ്ട്രപതിയിൽനിന്ന് അവാർഡ് സ്വീകരിക്കാൻ സാധിക്കുമെന്നാണ് മന്ത്രിയുടെ പട്ടികയിൽ‍ പെട്ടവരുടെ വാദം.