Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭാശയ പരിശോധന: സൗജന്യ മെഡിക്കൽ ക്യാംപ് നാളെ കൊച്ചിയിൽ

pregnan lady

കൊച്ചി∙ നാളെ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെ കൊച്ചി പോൾസ് ഹോസ്പിറ്റലിൽ സൗജന്യഗർഭാശയ പരിശോധന ക്യാംപ് നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്കു സൗജന്യമായി താക്കോൽദ്വാര ശസ്ത്രക്രിയ നടത്തും. ഫൈബ്രോയ്ഡ്, എൻഡോമെട്രിയോസിസ്, അണ്ഡാശയത്തിലെ മുഴകൾ, ഗർഭാശയ അർബുദം, മൂത്രാശയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവ കണ്ടെത്താനും വന്ധ്യംകരണ പുനഃപ്രവർത്തനത്തിനു മുന്നോടിയായുള്ള പരിശോധനയ്ക്കും ക്യാംപ് സഹായകമാകും. ക്യാംപിൽ പങ്കെടുക്കാനുള്ള റജിസ്ട്രേഷന് ഫോൺ: 0484 2344446/7/2331797