Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർഎസ്‌എസ് മലപ്പുറം ജില്ലാ കാര്യാലയത്തിനു നേരെ അക്രമം

rss-district-office-malappuram ആക്രമണമുണ്ടായ ആർഎസ്എസ് മലപ്പുറം ജില്ലാ കാര്യാലയം. ചിത്രം: ടി. പ്രദീപ്കുമാർ

മലപ്പുറം∙ ആർഎസ്‌എസ് ജില്ലാ കാര്യാലയത്തിനു നേരെ അജ്‌ഞാതർ സ്‌ഫോടക വസ്‌തുക്കൾ എറിഞ്ഞു. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണു സംഭവം. റോഡിൽനിന്നു കാര്യാലയത്തിനു നേരെ മൂന്നു തവണ സ്‌ഫോടക വസ്‌തുക്കൾ എറിഞ്ഞതായാണു പരാതി. വിവരമറിയിച്ചതിനെ തുടർന്നു പൊലീസ് സ്‌ഥലത്തെത്തി അന്വേഷണം തുടങ്ങി. കെട്ടിടത്തിനു കേടുപാടൊന്നും സംഭവിച്ചിട്ടില്ല.  

rss-district-office-malappuram-1 ആക്രമണമുണ്ടായ ആർഎസ്എസ് മലപ്പുറം ജില്ലാ കാര്യാലയത്തിന്റെ ഭാരവാഹികൾ പൊലീസിനോടു കാര്യങ്ങൾ വിശദീകരിക്കുന്നു. ചിത്രം: ടി. പ്രദീപ്കുമാർ
related stories