Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാമ്പത്തിക തട്ടിപ്പ്: സിപിഎം മുൻ നേതാവ് പി. ശശിയുടെ സഹോദരൻ അറസ്റ്റിൽ

P Satheesan in custody

കോഴിക്കോട്∙ സർക്കാർ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിൽ സിപിഎം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി. ശശിയുടെ സഹോദരൻ പി.സതീശനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ എന്നിവരുടെ പേരു പറഞ്ഞു സതീശൻ ഒട്ടേറെപ്പേരിൽനിന്നു പണം തട്ടിയതായി പൊലീസ് പറയുന്നു.