Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഷ്ടിച്ച ബൈക്ക് ഒഎൽഎക്സിൽ; യുവാവിനെ അറസ്റ്റ് ചെയ്തു

hakkim-rahman അറസ്റ്റിലായ ഹക്കീം റഹ്മാൻ

മലപ്പുറം∙ മോഷ്ടിച്ച ബൈക്ക് ഒഎൽഎക്സ് വെബ്സൈറ്റിൽ വിൽപ്പനയ്ക്കു വച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി കൊട്ടൂക്കര കിഴക്കേ അപ്പാർട്ട്‌മെന്റിൽ ഹക്കീം റഹ്‌മാൻ (21) ആണ് അറസ്റ്റിലായത്. മഞ്ചേരി, വള്ളുവമ്പ്രം, പൂക്കോട്ടൂർ മേഖലയിൽനിന്ന് ആറുമാസത്തിനിടെ നാലു ബൈക്കുകൾ മോഷണം പോയിരുന്നു. ജനുവരി 29ന് വള്ളുവമ്പ്രം കൊമ്മേരി അരുണിന്റെ ബൈക്ക് മോഷണം പോയി. അന്വേഷണസംഘം പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധിച്ചു വരികയായിരുന്നു. അതിനിെടയാണ്, മോഷണം പോയ ബൈക്ക് ഒഎൽഎക്സിൽ വിൽപ്പനയ്ക്കുവച്ച വിവരം ലഭിക്കുന്നത്.

ആവശ്യക്കാരെന്ന വ്യാജേന പൊലീസ് ഹക്കീമിനെ ബന്ധപ്പെട്ടു. വില പറഞ്ഞുറപ്പിച്ച ശേഷം, നിശ്ചയിച്ച സ്ഥലത്തു ബൈക്കുമായി എത്താൻ പറയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷ്ടിച്ച ബൈക്കുകളിലാണു ഹക്കീം യാത്ര ചെയ്തിരുന്നതെന്നു പൊലീസ് പറഞ്ഞു. മഞ്ചേരി സിഐ എൻ.ബി. ഷൈജു, എസ്ഐമാരായ ജലീൽ, ഷാജിമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.