Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റബർ: കേരളത്തെ വിള കയറ്റുമതി നയത്തിൽ ഉൾപ്പെടുത്തണം; കണ്ണന്താനം കത്തു നൽകി

Alphons Kannanthanam കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം

ന്യൂഡൽഹി ∙ റബർ ഉൽപാദനത്തിൽ ഒന്നാമതുള്ള കേരളത്തെ കേന്ദ്ര വിള കയറ്റുമതി നയത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം പ്രധാനമന്ത്രിക്കും കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രിക്കും കത്തയച്ചു.

കത്തിന്റെ ഉള്ളടക്കം ചുവടെ:

ഭാരതസർക്കാർ വാണിജ്യ വ്യവസായ വകുപ്പ് കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതിക്കായി കൂട്ടായ്മ രൂപീകരിക്കുന്നത് സംബന്ധിച്ച് കരടുരേഖ പുറപ്പെടുവിച്ചിരിക്കുന്നു. റബർ ഇതിൽ ഒരിനമാണ്. എന്നാൽ കരട് പട്ടികയിൽ രാജ്യത്ത് റബർ ഉത്പാദനത്തിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന കേരളത്തെ ഉൾപ്പെടുത്തിയില്ല.

രാജ്യത്തെ റബറിന്റെ ഉൽപാദനം കേരളത്തിൽ ഏറ്റവും കൂടുതൽ ആണ്. ഏകദേശം 82% സ്വാഭാവിക റബർ കേരളത്തിൽ ഉത്പാദിപ്പിക്കുന്നു. 8.16 ലക്ഷം ഹെക്ടർ ആണ് കേരളത്തിൽ റബർ കൃഷി ചെയ്യുന്നത്. ഇത്തരത്തിൽ ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്ന കേരളത്തിനാവശ്യമായ ഉത്തേജനം നൽകി റബർ കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. കേരളത്തിലെ എല്ലാ ജില്ലകളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതാണ്.

സമാന ആവശ്യമുന്നയിച്ചു ജോസ് കെ. മാണി എംപിയും ഇരുവർക്കും നിവേദനം നൽകി.