Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള വനിതാ കമ്മിഷന് കോഴിക്കോട് മേഖല ഓഫിസ്

KK Shailaja

തിരുവനന്തപുരം∙ വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള കേരള വനിതാ കമ്മിഷന്‍ കോഴിക്കോട് മേഖല ഓഫിസ് തുടങ്ങുന്നതിന് അനുമതി നല്‍കി ഉത്തരവു പുറപ്പെടുവിച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു കോഴിക്കോട് മേഖല ഓഫിസ് തുറക്കാനാണുദ്ദേശിക്കുന്നതെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോഴിക്കോട് മേഖല ഓഫിസ് തുടങ്ങുന്നതോടെ ഈ മേഖലയിലെ വനിതകള്‍ക്കു വലിയ ആശ്വാസമാകും. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് തുടങ്ങിയ അഞ്ച് ജില്ലകളിലെ പരാതികളാണ് ഈ മേഖല ഓഫിസില്‍ സ്വീകരിക്കുക. ഇതിലൂടെ വിവിധ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരം വനിതാ കമ്മിഷന്‍ ഓഫിസിലേക്കുള്ള ദീര്‍ഘദൂര യാത്ര ഒഴിവാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

എട്ട് വയസുകാരിയുടെ തുടര്‍ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുത്തു

തിരുവനന്തപുരം∙ കുടുംബത്തിന്റെ ഒരുമിച്ചുള്ള ആത്മഹത്യയെ അതിജീവിച്ച തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ കടങ്ങോട്ട് വില്ലേജില്‍ കൊട്ടാലി പറമ്പില്‍ സുരേഷിന്റെ മകളായ എട്ട് വയസുകാരിയുടെ തുടര്‍ വിദ്യാഭ്യാസം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ 'സ്‌നേഹപൂര്‍വം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ‍.

2017 മാര്‍ച്ച് 27നാണ് സുരേഷ് ഭാര്യയ്ക്കും മൂന്നു പെണ്‍കുട്ടിൾക്കുമൊപ്പം ആത്മഹത്യയ്ക്കു ശ്രമിച്ചത്. അതിനെ അതിജീവിച്ച എട്ടു വയസുകാരിയുടെ തുടര്‍ വിദ്യാഭ്യാസമാണു സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇപ്പോള്‍ പിതൃ സഹോദരന്റെ സംരക്ഷണയിലാണ് ഈ കുട്ടിയുള്ളത്.