Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമീർ എ. ഹമീദിന് ന്യൂസ്‌ ഫൊട്ടോഗ്രഫി പുരസ്കാരം

Sameer A Hameed സമീർ എ. ഹമീദ്

മലപ്പുറം∙ മഞ്ചേരി ഇൻഡോഷെയർ സാംസ്കാരിക സംഘടനയുടെ എ.എസ്‌. അനൂപ്‌ സ്മാരക ന്യൂസ്‌ ഫൊട്ടോഗ്രഫി പുരസ്കാരം മലയാള മനോരമ സീനിയർ ഫൊട്ടോഗ്രഫർ സമീർ എ. ഹമീദിന്. മലപ്പുറം ജില്ലാ ബഡ്സ്‌ സ്കൂൾ സ്പെഷൽ കലോത്സവത്തിൽ, വേദിയിലെ മത്സരാർത്ഥിക്കു സദസ്സിലിരുന്ന് ആംഗ്യത്തിലൂടെ നിർദ്ദേശങ്ങൾ നൽകുകയും അവരുടെ മികച്ച പ്രകടനത്തോടു വികാരവായ്പോടെ പ്രതികരിക്കുകയും ചെയ്ത അധ്യാപികയുടെ ചിത്രവും, മത്സരാർഥിയെ ഒരുക്കുകയും വേദിയിൽ പരിഭ്രമിച്ചു നിന്നപ്പോൾ കയറിച്ചെന്ന് കൂടെ നൃത്തം ചെയ്യുകയും ചെയ്ത അധ്യാപികയുടെ മറ്റൊരു ചിത്രവുമാണു പുരസ്കാരത്തിനു പരിഗണിച്ചത്‌. 12നു മഞ്ചേരിയിൽ പുരസ്കാരം സമ്മാനിക്കും. 5001 രൂപയാണ് സമ്മാനത്തുക. ടി.പി.ജലാൽ (തേജസ്‌), സി. വിജയൻ (മാതൃഭൂമി ന്യൂസ്‌), വി.പി. നിസാർ (മംഗളം), പി.എം. ഷാഫി (മീഡിയ വൺ) എന്നിവർക്കാണു മറ്റു വിഭാഗങ്ങളിലെ അവാർഡുകൾ.