Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്: എൻഡിഎ സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ള പത്രിക സമര്‍പ്പിച്ചു

ps-sreedharan-pillai-submits-nomination-main

ചെങ്ങന്നൂർ ∙ ഉപതിരഞ്ഞെടുപ്പിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീധരന്‍ പിള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചയ്ക്കു രണ്ടിന് എന്‍ഡിഎ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നിന്നു നൂറ് കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയില്‍ പ്രകടനത്തോടെ എത്തിയാണ് വരണാധികാരിയായ ആര്‍ഡിഒയ്ക്ക് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 

രാവിലെ ചെങ്ങന്നൂരിലെ വിവിധ മതമേലധ്യക്ഷന്‍മാരേയും അകാലത്തില്‍ വിട്ട് പിരിഞ്ഞ മുന്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഫൊട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ പി.എസ്.ശ്രീധരൻ പിള്ള എത്തിയത്. 

sreedharan-pillai-chengannur എൻഡിഎ പ്രവർത്തകർക്കൊപ്പം പി.എസ്.ശ്രീധരൻപിള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സമീപം.

ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ, എന്‍ഡിഎ ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍, ബിജെപി ദേശീയ നിർവാഹക സമിതി  അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ,നേതാക്കളായ രാജന്‍ കണ്ണാട്ട്, കെ.കെ.പൊന്നപ്പന്‍, ആര്‍.പൊന്നപ്പന്‍, രമാ ജോര്‍ജ്ജ്, സന്തോഷ് മാത്യു, രവി ഉണ്ണിത്താന്‍, കെ.സോമന്‍,എം വി ഗോപകുമാർ, ഡി.അശ്വനി ദേവ്, പി.കെ.വാസുദേവൻ, സജു എടക്കല്ലിൽ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.