Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപതിരഞ്ഞെടുപ്പിൽ ജനം വോട്ടു ചെയ്യുക അനുഭവങ്ങൾ വിലയിരുത്തി: സുധീരൻ

sudheeran വി.എം.സുധീരൻ

ചെങ്ങന്നൂർ ∙ രാഷ്ട്രീയ കക്ഷികളെ അപ്രസക്തമാക്കി ജനങ്ങൾ അവരുടെ അനുഭവങ്ങളിൽ നിന്നാവും ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുകയെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ. ഇരമല്ലിക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാറിന്റെ പ്രചാരണ പര്യടനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

ക്രൂഡ് ഓയിൽ വില വളരെ കുറഞ്ഞിട്ടും ഇന്ധനവില കുതിച്ചുയരുന്നു. വില വർധനയ്‌ക്കെതിരേ പറയുന്ന സംസ്ഥാന സർക്കാർ അധിക നികുതി വേണ്ടെന്നു വയ്ക്കുന്നില്ല. ജനങ്ങളെ സംരക്ഷിക്കേണ്ട പൊലീസ് കൊലപാതക കേസിൽ പ്രതിക്കൂട്ടിൽ നിൽക്കുകയാണെന്നും സുധീരൻ പറഞ്ഞു. 

related stories