Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയനാട്ടിൽ ബസിനു മുകളിലേക്കു മരം കടപുഴകി വീണു; മലപ്പുറത്ത് പാളത്തിൽ മരം വീണു

Wayanad-Bus-Tree-Fall-2 ബത്തേരിക്കു സമീപം കൊളകപ്പാറയിൽ ബസിനു മുകളിലേക്കു മരം വീണപ്പോൾ.

ബത്തേരി∙ ഓടുന്ന ബസിനു മുകളിലേക്കു മരം കടപുഴകി വീണു. യാത്രക്കാര്‍ക്കു പരുക്കില്ല. എട്ടുമണിയോടെ കോഴിക്കോട്-ബത്തേരി-മൈസൂര്‍ പാതയില്‍ ബത്തേരിക്കു സമീപം കൊളകപ്പാറയിലാണു സംഭവം. ബത്തേരിയില്‍നിന്നു കല്‍പറ്റയ്ക്കു പോകുകയായിരുന്ന ഗംഗോത്രി ബസിനു മുകളിലേക്കാണു മരം വീണത്.

മരത്തിന്റെ ശിഖരങ്ങള്‍ റോഡിന്റെ എതിര്‍വശത്തു കുത്തിനിന്നതിനാല്‍ തായ്ത്തടി പൂര്‍ണമായും ബസിനു മേലേക്കു പതിച്ചില്ലെന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ബസിനു ചെറിയ കേടുപാടുകളുണ്ടായി. ഏതാനും മണിക്കൂർ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. അഗ്നിശമനസേനയെത്തി മരം മുറിച്ചുമാറ്റുകയായിരുന്നു.

Wayanad Bus Tree Fall ബസിനു മുകളിലേക്ക് മരം വീണുണ്ടായ അപകടം.

വൈകിട്ട് അഞ്ചരയോടെ പെയ്ത കനത്ത മഴയിലും വീശിയടിച്ച കൊടുങ്കാറ്റിലും വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വലിയ നാശനഷ്ടമുണ്ടായി. പലയിടത്തും മരം കടപുഴകിവീണു ഗതാഗത തടസ്സമുണ്ടായി. വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.

അതിനിടെ കനത്ത കാറ്റിലും മഴയിലും നിലമ്പൂർ – ഷൊർണൂർ പാതയിലെ തുവ്വൂരിൽ പാളത്തിൽ മരം വീണ് ട്രെയിൻ വൈകി. നിലമ്പൂർ–പാലക്കാട് പാസഞ്ചർ ട്രെയിൽ കടന്നുപോകുന്നതിനു തൊട്ടുമുൻപ്, റെയിൽവേ സ്‌റ്റേഷനു സമീപത്താണു േതക്കുമരം പീണത്. അഞ്ചരയോടെയാണു സംഭവം. മരം മുറിച്ചുമാറ്റി ഒരു മണിക്കൂർ വൈകിയാണ് ട്രെയിൽ പാലക്കാട്ടേക്കു പോയത്.

related stories