Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരാപ്പുഴ കസ്റ്റഡി കൊലക്കേസ്: പിന്നിൽ പൊലീസ് ക്രിമിനലുകളെന്ന് മന്ത്രി സുധാകരൻ

G. Sudhakaran

പുലിയൂർ(ആലപ്പുഴ) ∙ വരാപ്പുഴയിൽ നിരപരാധിയായ യുവാവിനെ മർദിച്ചു കൊന്നതു പൊലീസിലെ ക്രമിനലുകളാണെന്നും അവരെ സർക്കാർ സംരക്ഷിച്ചിട്ടില്ലെന്നും മന്ത്രി ജി.സുധാകരൻ. എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ പ്രചാരണത്തിന്റെ ഭാഗമായി ചെങ്ങന്നൂരിൽ കുടുംബ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

പൊലീസിൽ ക്രിമിനലുകളുണ്ടെന്നു കണ്ടെത്തിയത് യുഡിഎഫ് സർക്കാരിന്റെ പഠനത്തിലാണ്. അതിൽ പെട്ടവരാണ് വരാപ്പുഴയിൽ ക്രൂരത കാട്ടിയത്. എസ്പിയെപ്പറ്റി ആക്ഷേപമുണ്ടായി. തെളിവു കിട്ടിയില്ലെങ്കിലും ചോദ്യം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.