Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാങ്ങ പറിക്കുന്നതിനിടെ ലൈനിൽ തട്ടി ബാലൻ ഷോക്കേറ്റു മരിച്ചു

malappuram-map

മലപ്പുറം∙ താനൂരിൽ പതിനാലുകാരൻ ഷോക്കേറ്റു മരിച്ചു. താനൂർ സ്വദേശി താനൂർ കാരാട് ആക്കക്കുയിൽ ഷാഹുലിന്റെ മകൻ മുഹമ്മദ് അജ്‌മൽ (14) ആണു മരിച്ചത്. ഒഴൂർ ഹൈസ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. മരത്തിൽ കയറി മാങ്ങ പറിക്കുന്നതിനിടെ ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്.