Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്ങന്നൂർ: ജനപക്ഷത്തിന്റെ പിന്തുണ എൽഡിഎഫിന്

PC George

കോട്ടയം ∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ, പി.സി. ജോർജ് എംഎൽഎയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ജനപക്ഷത്തിന്റെ പിന്തുണ എൽഡിഎഫിന്. അതേസമയം, 200 വോട്ടിനു വേണ്ടി കെ.എം. മാണിയെ ക്ഷണിക്കാൻ പോയ മൂന്നു സ്ഥാനാർഥികളും അഴിമതിക്ക് അതീതരല്ലെന്നു തെളിയിച്ചിരിക്കുകയാണെന്നു പി.സി. ജോർജ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിൽ വ്യക്തിയെ നോക്കി ഇവരിൽ ഒരു സ്ഥാനാർഥിയെ കേരള ജനപക്ഷം പിന്തുണയ്ക്കgമെന്നും വ്യക്തമാക്കി. ഇക്കാര്യത്തിലാണ് ഇപ്പോൾ തീരുമാനം വന്നിരിക്കുന്നത്. കേരള കോൺഗ്രസിനു ചെങ്ങന്നൂരില്‍ ആകെയുള്ള 500 വോട്ടിൽ മുന്നൂറും പി.ജെ. ജോസഫിന്റേതാണെന്നും പി.സി. ജോർജ് പറഞ്ഞു.