Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജി.പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി; കെ.ആർ രമേഷ് കുമാർ സ്പീക്കർ

G-Parameshwara ജി.പരമേശ്വര

ബെംഗളൂരു∙ കർണാടക ഉപമുഖ്യമന്ത്രിയായി ജി.പരമേശ്വര നാളെ കുമാരസ്വാമിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസിലെ കെ.ആർ രമേഷ് കുമാർ ആയിരിക്കും സ്പീക്കർ. ബെംഗളൂരുവിൽ ചേരുന്ന സഖ്യകക്ഷി യോഗമാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സ്പീക്കർ പദവി കോൺഗ്രസിനു നൽകാൻ തീരുമാനമായിരുന്നു.

നാളെ 4.30നാണ് കർണാടക മുഖ്യമന്ത്രിയായി ജനതാദൾ (എസ്) നേതാവ് എച്ച്.ഡി.കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഗവർണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമായിരിക്കും നാളെ സത്യപ്രതിജ്ഞ ചെയ്യുക. ധർമശാല, ശൃംഗേരി ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ഭാരതീതീർഥ ശങ്കരാചാര്യരുടെ അനുഗ്രഹം തേടുകയും ചെയ്തശേഷമായിരിക്കും സത്യപ്രതിജ്ഞ.

കോൺഗ്രസിന് 22 മന്ത്രിമാരുണ്ടായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. മന്ത്രിമാരെയും വകുപ്പുകളും വിശ്വാസവോട്ടെടുപ്പിനുശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സോണിയയും രാഹുലും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.

related stories