Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊടുങ്ങല്ലൂരിൽ അമ്മയുടെ കൺമുന്നിൽ കാറിടിച്ചു മകൾ മരിച്ചു

thrissur-map

തൃശൂർ∙ കൊടുങ്ങല്ലൂർ പടിഞ്ഞാറെ വെമ്പല്ലൂരിൽ അമ്മയുടെ കൺമുന്നിൽ വച്ചു കാറിടിച്ചു മകൾ മരിച്ചു. അമ്മയ്ക്കും മറ്റൊരു മകൾക്കും പരുക്കേറ്റു. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരിൽ കാവുങ്ങൽ മനോജ് കുമാറിന്റെയും നിഷയുടെയും മകൾ രേവതി (ആറ്) ആണ് മരിച്ചത്. സഹോദരി അശ്വതി (10), അമ്മ നിഷ (32) എന്നിവർ പരുക്കേറ്റ് ചികിൽസയിലാണ്. ഉച്ചയ്ക്ക് ഒന്നിന് പടിഞ്ഞാറെ വെമ്പല്ലൂർ അമ്പലനടയിലാണു സംഭവം.