Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർഎസ്എസുകാരെ കേന്ദ്ര സർവീസിൽ തിരുകിക്കയറ്റാൻ ശ്രമം: മോദിക്കെതിരെ രാഹുൽ

Rahul-Gandhi രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ ആരോപണവും തെളിവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) നിയമനങ്ങളിൽ ഇടപെടുന്നുവെന്നാണ് ആരോപണം. കേന്ദ്രസർവീസിൽ ആർഎസ്എസിനു താൽപര്യമുള്ളവരെ തിരുകിക്കയറ്റുന്നുവെന്നും രാഹുൽ പറഞ്ഞു.

സിവില്‍ സര്‍വീസില്‍ ആര്‍എസ്എസുകാരെ തിരുകിക്കയറ്റാന്‍ ശ്രമം നടക്കുകയാണ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉദ്യോഗാര്‍ഥികള്‍ നേടിയ മാര്‍ക്കിന് അനുസരിച്ച് വിവിധ സര്‍വീസുകളിലേക്കു നിയമനം നടത്തുന്ന ചട്ടം പ്രധാനമന്ത്രി അട്ടിമറിക്കുകയാണ്. ആര്‍എസ്എസ് താല്‍പര്യത്തിന് അനുസരിച്ചാണ് നിയമനം നടക്കുന്നത്. ഇതിനായി പ്രധാനമന്ത്രിയുടെ ഒാഫിസ് ഇടപെട്ടെന്നും ഉദ്യോഗാര്‍ഥികളുടെ ഭാവി അപകടത്തിലാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഒാഫിസില്‍ നിന്നുള്ള കത്തും രാഹുല്‍ പുറത്തുവിട്ടു. ഭാവി അപകടത്തിലാണെന്നും പ്രതിഷേധവുമായി രംഗത്തെത്തണമെന്നും രാഹുൽ വിദ്യാർഥികളെ ആഹ്വാനം ചെയ്യുന്നു.

സിവിൽ സർവീസ് പരീക്ഷാഫലം പുറത്തുവന്നതിനുശേഷം വിദ്യാർഥികൾക്കു താൽപര്യമുള്ള ഡിപ്പാർട്ട്മെന്റ് അനുവദിക്കുന്ന രീതിയാണു നിലവിലുള്ളത്. ഇതിനുപകരം മൂന്നുമാസത്തെ അടിസ്ഥാന പരിശീലനത്തിനുശേഷം ഉദ്യോഗാര്‍ഥികൾക്കു ഡിപ്പാർട്ട്മെന്റുകൾ അനുവദിക്കാനാകുമോയെന്നാണു പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചോദ്യം. അടിസ്ഥാന പരിശീലനത്തിനുശേഷം നടത്തുന്ന പരീക്ഷയിലെ മാർക്കിനനുസരിച്ച് വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിയമനം നൽകണമെന്നാണു പഴ്സനേൽ മന്ത്രാലയത്തിനുള്ള നിർദേശത്തില്‍ പറഞ്ഞിരിക്കുന്നത്.

related stories