Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ ബ്ലാങ്ക് പൊലീസ്; ആഭ്യന്തര മന്ത്രിക്കും നിയന്ത്രിക്കാനാവുന്നില്ല: ചെന്നിത്തല

Ramesh Chennithala

പത്തനംതിട്ട ∙ കേരളത്തിൽ പിങ്ക് പൊലീസല്ല ബ്ലാങ്ക് പൊലീസാണുള്ളതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പൊലീസ് സേനയിൽ നിയന്ത്രണമില്ല. സർക്കാരിന്റെ 24 മാസത്തിൽ 25 രാഷ്ട്രീയ കൊലപാതകവും ഒൻപതു കസ്റ്റഡി മരണവും ഉണ്ടായി. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയില്ലാതായി.

കൊല്ലമുളയിലെ ജെസ്ന ജയിംസിനെ കാണാതായിട്ട് രണ്ടു മാസത്തെ അന്വേഷണത്തിനും തുമ്പുണ്ടാക്കാൻ ‍കഴിയുന്നില്ല. ഇതിനൊക്കെ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ജെസ്നയെ കണ്ടെത്തണം എന്നാവശ്യപ്പെട്ടു ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എസ്പി ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.