Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഷ്ടത്തിൽനിന്നു കരകയറി; വിപണിക്കു നേരിയ നേട്ടം

sensex-green

മുംബൈ ∙ ഓഹരി വിപണി നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 35 പോയിന്റ് ഉയർന്ന് 34,651 ലാണു വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 20 പോയിന്റ് നേട്ടത്തിൽ 10,536 ലും ക്ലോസ് ചെയ്തു. ബിഎസ്ഇയിൽ 1442 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍, 1169 ഓഹരികൾക്ക് നഷ്ടം നേരിട്ടു. അഞ്ചു ദിവസത്തെ ഇടിവിനു ശേഷമാണ് വിപണി നേരിയ നേട്ടത്തിൽ ഇന്നു വ്യാപാരം അവസാനിപ്പിച്ചത്. അസംസ്കൃത എണ്ണ വിലയിലുണ്ടായ വർധനയും രൂപയുടെ മൂല്യത്തകർച്ചയും കർണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വവും വിപണിയെ കാര്യമായി ബാധിച്ചിരുന്നു.

നിഫ്റ്റി മിഡ്ക്യാപ് സൂചിക 48 പോയിന്റ് ഉയർന്ന്  0.26 ശതമാനം നേട്ടമുണ്ടാക്കി. എഫ്എംസിജി, എനർജി, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ സെക്ടറുകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  ഡോ. റെ‍‍‍ഡ്ഡീസ് ലാബ്, ടാറ്റാ മോട്ടോഴ്സ്, ഐഡിയ സെല്ലുലാർ, എസ്ബിഐ, കോൾ ഇന്ത്യ, ബജാജ് ഓട്ടോ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. അൾട്രാ ടെക് സിമന്റ്, ഭാരതി ഇൻഫ്രാടെൽ, ടിസിഎസ്, ഐടിസി, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ് എന്നീ ഓഹരികൾക്കു നഷ്ടം നേരിട്ടു.