Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്ബിഐയ്ക്ക് നാലാം പാദത്തിൽ നഷ്ടം 7718 കോടി രൂപ

State Bank of India

മുംബൈ∙ ജനുവരി – മാർച്ച് പാദത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 7718 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ബാങ്കിങ് നടപടിക്രമങ്ങളിലെ മാറ്റം മൂലം കിട്ടാക്കടത്തിനു കൂടുതൽ വ്യവസ്ഥകൾ ഏർപ്പെടുത്തേണ്ടതിനാലാണ് ഈ നഷ്ടം സംഭവിച്ചത്. എന്നാൽ വിപണി പ്രതീക്ഷിച്ചതിനെക്കാൾ വളരെയധികമാണ് ഈ നഷ്ടമെന്നത് ആഘാതം കൂട്ടുന്നു.

1285 കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നായിരുന്നു വിദഗ്ധർ വിലയിരുത്തിയിരുന്നതെന്നു രാജ്യാന്തര മാധ്യമം റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഡിസംബർ പാദത്തിൽ 2,416 കോടി രൂപയുടെ നഷ്ടമാണ് എസ്ബിഐക്ക് ഉണ്ടായിരുന്നത്. പിന്നാലെ ഓഹരിയിൽ അഞ്ച് ശതമാനം വരെ വർധനയുമുണ്ടായി.

നാലാം പാദത്തിൽ 13,417 കോടി രൂപയുടെ നഷ്ടം പഞ്ചാബ് നാഷനൽ ബാങ്കിനു (പിഎൻബി) മുണ്ടായിരുന്നു. നീരവ് മോദി തട്ടിപ്പിനെത്തുടർന്നാണ് പിഎൻബിക്ക് നഷ്ടം സംഭവിച്ചത്.