Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൈറ്റാനിയം അഴിമതി: നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നുവെന്ന് വിജിലൻസ്

തിരുവനന്തപുരം ∙ ടൈറ്റാനിയം അഴിമതിക്കേസിൽ രാഷ്ട്രീയ നേതാക്കളുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം വിജിലൻസ് കോടതിയെ അറിയിച്ചു. ‌കേസ് അന്വേഷിച്ചിരുന്ന ഡിവൈഎസ്പി പ്രദീപിനെ കൊല്ലത്തേക്കു സ്ഥലം മാറ്റി. പകരം ഹരി വിദ്യാധരൻ എന്ന ഉദ്യോഗസ്ഥൻ അന്വേഷണ ചുമതല ഏറ്റെടുത്തിട്ടുണ്ടെന്നു സ്പെഷൽ പ്രോസിക്യൂട്ടർ പറഞ്ഞു. കേസ് പരിഗണിക്കുന്നത് ജൂലൈ ഏഴിലേക്കു മാറ്റി. 

ടൈറ്റാനിയത്തിൽ മാലിന്യ നിർമാർജന പ്ളാന്റ് സ്ഥാപിച്ചതിൽ ക്രമക്കേടു നടന്നതായാണു ഹർജി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ടൈറ്റാനിയം മുൻ ചെയർമാൻ ടി.ബാലകൃഷ്ണൻ അടക്കമുള്ളവരെ പ്രതിയാക്കി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

related stories