Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം; യുവനടൻ അറസ്റ്റിൽ

Rape-Representative-Image Representative Image

തൃശൂർ∙ സിനിമയിൽ അവസരം നൽകാമെന്നു വാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ച യുവനടൻ അറസ്റ്റിലായി. ഉടൻ റിലീസ് ചെയ്യുന്ന ഒരു സിനിമയിലും ഏതാനും ഷോർട്ട് ഫിലിമുകളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ച ചെറുപുഴ മഞ്ഞക്കാട്ടെ വിശാഖ് (19) ആണ് അറസ്റ്റിലായത്.

ചെറുപുഴ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽപെട്ട പതിനേഴുകാരിയെ ഓഡീഷനെന്നു പറഞ്ഞു തൃശൂരിലെത്തിച്ചു ചൂഷണം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ എം.പി. ആസാദിന്റെ നിർദേശ പ്രകാരം എഎസ്ഐ എൻ.കെ.ഗിരീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രാജേഷ് അരവൻചാൽ, രാഘവൻ ശ്രീസ്ഥ എന്നിവർ ചേർന്ന് തൃശൂരിൽ നിന്നാണു പ്രതിയെ പിടികൂടിയത്.

related stories