Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴയിൽ വള്ളം തലയിലേക്കു വീണു മത്സ്യത്തൊഴിലാളി മരിച്ചു

alappuzha-map

ആലപ്പുഴ ∙ തുമ്പോളിയിൽ കടലിലേക്ക് ഇറക്കുന്നതിനിടെ തിരയടിച്ചു വള്ളം തലയിലേക്കു വീണു മത്സ്യത്തൊഴിലാളി മരിച്ചു. ആര്യാട് 17–ാം വാർഡ് കോയിനിലത്ത് സെബാസ്റ്റ്യനാണ് (57) മരിച്ചത്. തുമ്പോളി പടിഞ്ഞാറെ കടപ്പുറത്തു വള്ളമിറക്കുന്നതിനിടെയാണ് അപകടം. വള്ളത്തിന്റെ എൻജിൻ ഓൺ ആക്കുന്നതിനിടെ ശക്തമായ തിരയടിക്കുകയായിരുന്നു. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.