Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഫ്. ജനറൽ ദേവരാജ് അൻബു കരസേനയുടെ പുതിയ സഹമേധാവി

ന്യൂഡൽഹി∙ ലഫ്. ജനറൽ ദേവരാജ് അൻബു കരസേനയുടെ പുതിയ സഹമേധാവിയാകും (വൈസ് ചീഫ് ഒാഫ് ദി ആർമി സ്റ്റാഫ്). ഈ മാസം 31നു വിരമിക്കുന്ന സഹമേധാവിയും മലയാളിയുമായ ലഫ്. ജനറൽ ശരത് ചന്ദിന്റെ പിൻഗാമിയായാണു അൻബുവിന്റെ നിയമനം. ജൂൺ ഒന്നിനു ചുമതലയേൽക്കും. നിലവിൽ വടക്കൻ സേനാ കമാൻഡ് മേധാവിയാണ് (ജനറൽ ഒാഫിസർ കമാൻഡിങ് ഇൻ ചീഫ്).