Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടുത്ത പനിയെത്തുടര്‍ന്നു ചികില്‍സയിലിരിക്കെ മരിച്ച ഒന്നരവയസ്സുകാരിക്കു നിപ്പയില്ല

wayanad-map

കല്‍പറ്റ∙ കടുത്ത പനിയെത്തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച ഒന്നരവയസ്സുകാരിക്കു നിപ്പ വൈറസ് ബാധയില്ലെന്നു സ്ഥിരീകരണം. നിപ്പയെന്ന സംശയത്തെത്തുടര്‍ന്നു വയനാട് പടിഞ്ഞാറത്തറയിലെ ഒന്നരവയസ്സുകാരിയുടെ രക്തസാംപിളുകള്‍ നേരത്തെ പരിശോധനയ്ക്കയച്ചിരുന്നു. ചികില്‍സ തുടരവെ കുട്ടി ഇന്നലെ മരിച്ചു. കുട്ടിക്കു നിപ്പ വൈറസ് ബാധയില്ലെന്നും ന്യൂമോണിയയെത്തുടര്‍ന്നാണു മരണണമെന്നുമാണു പരിശോധനഫലം.