കണ്ണൂർ∙ തലശേരി ന്യൂമാഹിയിൽ ആർഎസ്എസ് പ്രവർത്തകൻ യു.സി.ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തു. ന്യൂ മാഹി സ്വദേശികളായ മുഹമ്മദ് ഫൈസൽ, പി.സജീഷ്, കെ.രഹിൻ എന്നിവരാണ് അറസ്റ്റിലായത്. മാഹി റയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഓട്ടോറിക്ഷ ഓടിച്ചുവന്ന ഷമേജിനെ തടഞ്ഞു നിര്‍ത്തി പുറത്തേക്ക് വലിച്ചിറക്കിയത് ഇവരാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
യു.സി.ഷമേജ്
Advertisement