Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേ പാലത്തിൽ അറ്റകുറ്റപ്പണി; ശനിയും ഞായറും ട്രെയിനുകൾക്ക് നിയന്ത്രണം

Indian Railway പ്രതീകാത്മക ചിത്രം.

കൊച്ചി∙ പുതുക്കാടിനും ഒല്ലൂരിനുമിടയിൽ റെയിൽവേ പാലത്തിൽ ഗർഡർ മാറ്റുന്ന രണ്ടാംഘട്ട ജോലികൾ നടക്കുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്തു ട്രെയിൻ ഗതാഗത നിയന്ത്രണം. പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മറ്റും യാത്ര ചെയ്യുന്നവർ ബദൽ മാർഗങ്ങൾ തേടണമെന്നു റെയിൽവേ അറിയിച്ചു.

പൂർണമായി റദ്ദാക്കിയവ

∙ എറണാകുളം ഗുരുവായൂർ പാസഞ്ചർ (രാവിലെ 6.00)

∙ ഗുരുവായൂർ–എറണാകുളം പാസഞ്ചർ (6.45)

∙ എറണാകുളം– നിലമ്പൂർ പാസഞ്ചർ (7.25)

∙ നിലമ്പൂർ– എറണാകുളം പാസഞ്ചർ (2.55)

∙ എറണാകുളം– കായംകുളം പാസഞ്ചർ (10.05)

∙ കായംകുളം– എറണാകുളം പാസഞ്ചർ (1.30)

∙ ആലപ്പുഴ– കായംകുളം പാസഞ്ചർ (7.05)

∙ കായംകുളം– എറണാകുളം പാസഞ്ചർ (8.35)

ഭാഗികമായി റദ്ദാക്കിയവ

∙ എറണാകുളം– കണ്ണൂർ ഇന്റർസിറ്റി തൃശൂരിൽനിന്നു സർവീസ് നടത്തും (രാവിലെ 8.10)

∙ തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദി എറണാകുളം വരെ. മടക്ക സർവീസ് വൈകിട്ട് 5.30ന്

∙ പുനലൂർ– പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവ വരെ. മടക്ക സർവീസ് വൈകിട്ട് 6.27ന് 

∙ തിരുവനന്തപുരം– ഷൊർണൂർ വേണാട് എക്സ്പ്രസ് അങ്കമാലി വരെ. മടക്ക സർവീസ് വൈകിട്ട് 3.55ന്

വൈകി പുറപ്പെടുന്നവ

∙ നാഗർകോവിൽ മംഗളൂരു ഏറനാട് എക്സ്പ്രസ് നാഗർകോവിൽനിന്നു 3.40ന് പുറപ്പെടും. എറണാകുളത്തിനും പുതുക്കാടിനുമിടയിൽ 80 മിനിറ്റ് പിടിച്ചിടും.

∙ ആലപ്പുഴ– ധൻബാദ് എക്സ്പ്രസ് ആലപ്പുഴയിൽനിന്നു രാവിലെ 7.55ന് പുറപ്പെടും. എറണാകുളത്തിനു പുതുക്കാടിനുമിടയിൽ 120 മിനിറ്റ് പിടിച്ചിടും 

∙ എറണാകുളം–ബെംഗളൂരു ഇൻർസിറ്റി 11.40ന് എറണാകുളത്തുനിന്നു പുറപ്പെടും

∙ ഗുരുവായൂർ– ഇടമൺ പാസഞ്ചർ 6.45ന് ഗുരുവായൂരിൽനിന്നു പുറപ്പെടും 

∙ തിരുവനന്തപുരം– മുംബൈ സിഎസ്ടി എക്സ്പ്രസ് 5.25ന് പുറപ്പെടും. എറണാകുളത്തിനും പുതുക്കാടിനുമിടയിൽ 80 മിനിറ്റ് പിടിച്ചിടും. 

എറണാകുളത്തിനു പുതുക്കാടിനുമിടയിൽ പിടിച്ചിടുന്നവ 

∙ നാഗർകോവിൽ– മംഗളൂരു പരശുറാം (80 മിനിറ്റ്)

∙ തിരുവനന്തപുരം– ഹൈദരാബാദ് ശബരി ( 60 മിനിറ്റ്)

∙ എറണാകുളം– നിസാമുദ്ദീൻ മംഗള (30 മിനിറ്റ്)

∙ കൊച്ചുവേളി– ചണ്ഡിഗഡ് സമ്പർക്ക്ക്രാന്തി (45 മിനിറ്റ്)

∙ തിരുനെൽവേലി– ബിലാസ്പൂർ എക്സ്പ്രസ് (140 മിനിറ്റ്)

∙ കൊച്ചുവേളി– ലോകമാന്യതിലക് ഗരീബ്‌രഥ് (45 മിനിറ്റ്)

അധിക സ്റ്റോപ്പുകൾ

തിരുവനന്തപുരം–ഇൻഡോർ അഹല്യനഗരി എക്സ്പ്രസ് 26നും തിരുവനന്തപുരം ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ് 27നും കായംകുളത്തിനും എറണാകുളത്തിനുമിടയിൽ എല്ലാ സ്റ്റേഷനുകളിലും നിർത്തും.

റിസർവേഷൻ സംവിധാനം തടസ്സപ്പെടും

ദുരന്തനിവാരണ ഡ്രില്ലിന്റെ ഭാഗമായി റെയിൽവേ റിസർവേഷൻ സംവിധാനം ശനിയാഴ്ച ഉച്ചയ്ക്കു 2.15 മുതൽ 3.15 വരെയും രാത്രി 11.45 മുതൽ ഞായറാഴ്ച പുലർച്ചെ 1.20 വരെയും പ്രവർത്തിക്കില്ല. റിസർവേഷൻ കൗണ്ടറുകളിൽ ടിക്കറ്റ് ബുക്കിങ്, റദ്ദാക്കൽ, കറന്റ് ബുക്കിങ് സേവനങ്ങൾ എന്നിവയാണു മുടങ്ങുക.

ദക്ഷിണ റെയിൽവേ, ദക്ഷിണ പശ്ചിമ റെയിൽവേ, ദക്ഷിണ മധ്യ റെയിൽവേകളിലാണു സേവനങ്ങൾ തടസപ്പെടുക. മറ്റു സോണൽ റെയിൽവേകളിൽ നിന്നുള്ള ടിക്കറ്റുകൾ ഐആർസിടിസി വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. ടോൾ ഫ്രീ നമ്പരായ 139ൽ നിന്നു ട്രെയിനുകൾ സംബന്ധിച്ചു വിവരങ്ങൾ ഈ സമയങ്ങളിൽ ലഭിക്കുന്നതല്ലെന്നും റെയിൽവേ അറിയിച്ചു.‌

related stories